കുന്ദലഹള്ളി കേരള സമാജം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ സതീഷ് തോട്ടശ്ശേരിയുടെ ‘പവിഴമല്ലി പൂക്കുംകാലം’ എന്ന പുസ്തകമാണ് ചർച്ചക്ക് വിധേയമാക്കിയത്.

സമാജം ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. സമാജം വൈസ് പ്രസിഡണ്ട് ശാന്താ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് കരിമ്പിൽ ഗ്രന്ഥകാരനെ കാണികൾക്ക് പരിചയപ്പെടുത്തി. സമാജം മുൻ പ്രസിഡണ്ട് മുരളിമണി കോൽപ്പുറത്ത് സതീഷിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും സമാജത്തിൻ്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മഹേഷ് പുസ്തകപരിചയം നിർവഹിച്ചുകൊണ്ട് ചർച്ചക്ക് തുടക്കമിട്ടു.

പവിഴമല്ലി പൂക്കുംകാലം എന്ന പുസ്തകത്തിലെ വിവിധങ്ങളായ കഥകളെക്കുറിച്ച് ആവേശകരമായ ചർച്ച നടന്നു. സമാജം അംഗങ്ങളായ രവി രാപ്പാൾ, അനിത.എസ്.നാഥ്‌, മുരളിമണി, നാരായണൻ നമ്പീശൻ, മഹേഷ്, യു.കെ.അത്തിക്കൽ, സിന, അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഗ്രന്ഥകാരൻ സതീഷ് തത്സമയം മറുപടി നൽകുകയും, ചർച്ചയുടെ അവസാനം പരിപാടിയുടെ സമഗ്രമായ ഒരു അവലോകനം നടത്തുകയും ചെയ്തു.

കുന്ദലഹള്ളി കേരള സമാജം ലൈബ്രറിയിലേക്ക് സതീഷ് സംഭാവനയായി നൽകിയ പുസ്തകങ്ങൾ സമാജത്തെ പ്രതിനിധീകരിച്ച് മുതിർന്ന അംഗം ശ്രീ. U K അത്തിക്കൽ ഏറ്റുവാങ്ങി. സമാജം ട്രഷറർ സന്തോഷിൻ്റെ നന്ദിപ്രകാശനത്തോടെ ചർച്ചക്ക് സമാപനമായി.

Related Posts