പ്രശസ്ത എഴുത്തുകാരനും വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളിയെ നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് ഓണെഴ്‌സ് അസോസിയേഷൻ (PJCAOA) കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ, ആദരിച്ചു. കന്നഡ ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സുധാകരൻ രാമന്തളിയെ ആദരിച്ചത്.

PJCAOA പ്രസിഡണ്ട് സി.പ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ ചടങ്ങിൽ ജ്ഞാനപീഠ പദ്‌മഭൂഷൺ ജേതാവും സാഹിത്യ കുലപതിയുമായ ഡോ ചന്ദ്രശേഖര കമ്പാർ മുഖ്യഥിതി ആയിരുന്നു. ചന്ദ്രശേഖര കമ്പാറിൻ്റെതടക്കം കന്നഡയിലെ 35ഓളം കൃതികളാണ് സുധാകരൻ രാമന്തളി മലയാളത്തിലേക്കു വിവർത്തനം ചെയ്തത്. തൻ്റെ ഗുരുവും വിവർത്തനത്തിലേക്കു തന്നെ ആകർഷിച്ച ചന്ദ്രശേഖര കമ്പറിൻ്റെ സാന്നിധ്യത്തിൽ കിട്ടിയ ആദരവ് ഇരട്ടി മധുരമായെന്നു സുധാകരൻ രാമന്തളി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചന്ദ്രശേഖർ കമ്പറിൻ്റെ കൂടാതെ എസ്.എൽ.ബൈരപ്പ, യു.ആർ.അനന്തമുർത്തി, കനകദാസ, ക്യമരവ്യാസ തുടങ്ങിയവരുടെ ബ്രഹത്കൃതികളും വിവർത്തനത്തിൽ ഉൾപെടും.

പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റിയിലെ മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ മലയാളം-കന്നഡ ക്ലാസ്സുകൾ 3 മാസം മുൻപ് സുധാകരൻ രാമന്തളി ഉത്ഘാടനം ചെയ്തിരുന്നു. ഇത് അപാർട്ട്ന്റിലെ മലയാളി സമൂഹമായ കേരളീയത്തിനു മാത്രമല്ല എല്ലാ മലയാളികൾക്കുമുള്ള ആദരാവാണെന്നു കേരളീയം ഭാരവാഹികൾ അഭിപ്രായപെട്ടു.

Related Posts