റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ഒന്നും അറിയിച്ചില്ലെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. നടപടിയിൽ വിഷമം ഉണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. മാറ്റിയതും പുതിയ ആൾ ചുമതല ഏൽക്കുന്നതും അറിയിച്ചില്ല. അഭ്യൂുഹങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേംകുമാർ പറഞ്ഞു.

‘ആശാ സമരത്തെ പിന്തുണച്ച് സംസാരിച്ചിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ പരിശോധിച്ച് പരിഹരിക്കണം, അതിന് ഇടപെടണം എന്ന് പറഞ്ഞിരുന്നു. പൊതുയോഗത്തിലല്ല അത് പറഞ്ഞത്. കലാപ്രവര്‍ത്തകന്‍ എന്ന നിലയിലെ എൻ്റെ നിലപാടും അഭിപ്രായവുമായിരുന്നു. അഭിപ്രായപ്രകടനം നടത്തിയത് മാറ്റാനുള്ള കാരണമായി കരുതുന്നില്ല’, പ്രേംകുമാര്‍ പറഞ്ഞു.

‘പരാതിയോ പരിഭവമോ ഇല്ല. എന്നെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്നോ ആരോപണമില്ല. ക്ഷണം ലഭിക്കാത്തതില്‍ വിഷമമുണ്ട്’, പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts