തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു 70 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം . ഹൈദരാബാദിൽ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഏകദേശം ഏകദേശം ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് കൂടുതൽ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയതായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ മരണവാർത്ത തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സ്ഥിരീകരിച്ചത്. മലയാളം സിനിമയായ വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ചത് രംഗരാജു ആയിരുന്നു. തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടൻ്റെ വേഷങ്ങളും ചെയ്തിട്ടുണ്ട്. രംഗരാജുവിൻ്റെ സംസ്കാരം ചെന്നൈയിൽ നടക്കും.

Related Posts