ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് ബലാത്സംഗ കേസില്‍ കേസന്വേഷണം കൊല്‍ക്കത്ത പോലീസില്‍നിന്ന് എടുത്തുമാറ്റിയില്ലായിരുന്നുവെങ്കില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേസ് പരിഗണിച്ച കൊല്‍ക്കത്ത സീല്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. 17 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി വ്യക്തമാക്കിരുന്നു. എന്നാല്‍, നഷ്ടപരിഹാരം വേണ്ടെന്നാണ് ഡോക്ടറുടെ ഡോക്ടറുടെ കുടുംബം അറിയിച്ചത്. റോയ് ഒറ്റക്കല്ല കുറ്റകൃത്യം നടത്തിയതെന്നാണ് ഡോക്ടറുടെ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത്. അതിനാല്‍ വിധിയില്‍ അവര്‍ പൂര്‍ണ തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്‍കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജിൽ 2024 ഓഗസ്റ്റ് 9 നാണു ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.

ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യാപകമായ പ്രതിഷേധവും ഉണ്ടായി. തുടര്‍ന്ന് സുപ്രീം കോടതി ഇടപെടലിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. ‘ആദ്യ ദിവസം മുതല്‍തന്നെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളാവശ്യപ്പെട്ടിരുന്നത്. ഇപ്പോഴും ആവശ്യപ്പെടുന്നു. പക്ഷെ, കോടതിവിധി വന്നുകഴിഞ്ഞു. പാര്‍ട്ടിയുടെ നിലപാടാണ് ഞാന്‍ പറയുന്നത്. 60 ദിവസം കൊണ്ട് മൂന്ന് കേസുകളില്‍ ഞങ്ങള്‍ പ്രതികള്‍ക്ക് വധശിക്ഷ വാങ്ങിച്ചുകൊടുത്തിട്ടുണ്ട്. ഈ കേസ് ഞങ്ങളുടെ കയ്യില്‍തന്നെയായിരുന്നെങ്കില്‍ ഞങ്ങള്‍ വധശിക്ഷ ഉറപ്പുവരുത്തുമായിരുന്നു’ മമത പറഞ്ഞു

Related Posts