ബംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ മലയാളി സംഘടനകളുടെ യുവജന വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ‘BMF കളിക്കളം’ എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് ഒക്ടോബർ 25ന് ഹുള്ളഹള്ളിയിലെ G2 Go Games ഗ്രൗണ്ടിൽ നടക്കും.
ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ യുവജന വിഭാഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മലയാളി യുവാക്കൾക്കിടയിൽ കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് 7406076089, 9739308794