കണ്ണൂരിലെ കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായും വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന നിലയിലാണ്.

കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്ന 2 പേരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും കണ്ണപുരം പോലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.