തൃ​ശൂ​രിൽ ഭാര്യയെയും നാലരവയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴുത്തറുത്ത നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. മകനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച വിജേഷ് കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് ജീവനൊടുക്കാൻ ശ്രമിച്ച് കഴുത്ത് മുറിച്ച വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts