കേരള സമാജം (R), കര്‍ണാടകയുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബാഗ്‌ളൂർ മെയിൻ റോഡ്, കടികനഹള്ളി, യെലഹങ്ക, സ്പാർക് 7 സ്പോർട്സ് അറീന ഇൻഡോർ കോർട്ടിൽ മെയ് 31-ാം തീയതി, 2026 ഞായറാഴ്ച രാവിലെ 8 മണിക്ക് മത്സരം ആരംഭിക്കും.

ടൂർണമെന്റിൻ്റെ ഉദ്ഘാടനം അഡ്വ.പ്രഭാകരൻ പി എം. (ജുഡീഷ്യൽ മെമ്പർ, ജി.എസ്.റ്റി.എ. റ്റി .) നിർവഹിക്കും.
10 വയസ്സിന് മുകളിലുള്ള ഏവർക്കും (വനിതകൾ ഉൾപ്പെടെ) മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനായി 95669 72102) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, സെക്രട്ടറി ശ്രീകുമാർ, സ്പോർട്സ് കൺവീനർ ഡോ.ദിലീപ്.ജി എന്നിവർ അറിയിച്ചു.

Related Posts