ബാംഗ്ലൂർ കേരളസമാജം കെ ആർ പുരം സോണിൻ്റെ ആഭിമുഖ്യത്തിൽ മിടുക്കരായ 10 വിദ്യർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

കെ. ആർ. പുരം മെട്രോസ്റ്റേഷനു സമീപമുള്ള ന്യൂലൈറ്റ് ലാൻഡ്മാർക്ക് പാർട്ടിഹാളിൽ കേരളസമാജം പ്രസിഡന്റ്‌ ഹനീഫ്.എംലാപ്ടോപ്പ്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സോൺ ചെയർമാൻ ശ്രീ:ഷിബു കെ.എസ്സ് അധ്യക്ഷതവഹിച്ചു.

ചടങ്ങിൽ കേരള സമാജം ജന:സെക്രട്ടറി റെജികുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരൻ, കെ എൻ. ഇ ട്രസ്റ്റ്‌ സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, സാമൂഹിക പ്രവർത്തകൻ, ഡി.കെ മോഹൻബാബു, ലാപ്ടോപ്പുകൾ സ്പോൺസർ ചെയ്ത അവാൻസ് ടെക്നോളജിസ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വിനോദ് ജോസഫ് കൈനിക്കാട്ട്, ചീഫ് ഓപ്പറേഷൻ ഓഫീസർ രാമു രാധാകൃഷ്ണൻ, മുൻ സോൺ ചെയർമാൻ) പി. ദിവാകരൻ, സോൺ കൺവീനർ ബിനു പി, ഫിനാൻസ് കൺവീനർ ശിവദാസ് പി.കെ, രജിത്കുമാർ കെ.പി, ടെഗിജോസഫ്, എന്നിവർ സംസാരിച്ചു.
കെ എൻ ഇ ട്രസ്റ്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരെ ചടങ്ങിൽ ആദരിച്ചു.

സോൺ വൈസ് ചെയർമാൻ പദ്മകുമാർ, ജോയിന്റ്കൺവീനർ മാരായ വിനീത്.യു, ഷൈബികോശി, ഷൈജൻതോമസ്,വനിതാവിഭാഗം കൺവീനർ രഞ്ജിതശിവദാസ്, യുവജനവിഭാഗം അധ്യക്ഷൻ സിദ്ധാർഥ്. എസ്സ്, ബാലവിഭാഗം ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി.ബി, എല്ലാ വിഭാഗങ്ങളിലേയും പ്രവർത്തകസമതി അംഗങ്ങളും പങ്കെടുത്തു.

രണ്ട് മാസം മുൻപ് വയനാട്ടിലെ മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ പെട്ട 10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് കൾ വിതരണം ചെയ്തിരുന്നു.

Related Posts