ബന്നാർഗട്ട റോഡിലെ ഹുളിമാവിലുള്ള സാന്തോം ചർച്ച് ഹാളിൽ ബംഗ്ലൂരു മലയാളി ഫോറം വനിതാ വിംഗിൻ്റെ വനിതാദിനാഘോഷം നടത്തി. ലേഡീസ് വിങ് ചെയർപേഴ്സൺ ശ്രീമതി ജെസ്സി ഷിബു വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംഘടനപ്രസിഡണ്ട് ജോജോ പി.ജെ, സെക്രട്ടറി ഷിബു ശിവദാസ്, മുൻ പ്രസിഡണ്ട് അഡ്വ.മെന്റോ ഐസക്, സീനിയർ വിങ് മെന്റർ അരുൺ ജോർജ് , ഡോ: ബീന പ്രവീൺ തുടങ്ങിയവർ സമൂഹത്തിലും, രാജ്യത്തും സ്ത്രീകളുടെ ശാക്തീകരണം, പുതിയ തലമുറയിലെ സ്ത്രീകളുടെ കാഴ്ചപ്പാട്, കുടുംബങ്ങളിൽ സ്ത്രീകളുടെ പ്രാധാന്യം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ ക്കുറിച്ച് സംസാരിച്ചു.
ലേഡീസ് വിങ് മെന്റർ മധു കലമാനൂർ രാജ്യത്തെ സ്ത്രീകളുടെ സാധ്യതകളെയും, ശക്തിയെയും സമൂഹത്തിൽ മെച്ചപ്പെട്ട സംസ്കാരം വളർത്തിയെടുക്കുന്നതിൽ സ്ത്രീകളുടെ പങ്കിനെയും കുറിച്ച് സംസാരിച്ചു.
കൺവീനർ ജയ രവി സ്വാഗതം പറഞ്ഞു. വനിതാ വിഭാഗം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജോയിന്റ് കൺവീനർ ശൽമ ബഷീർ അവതരിപ്പിച്ചു. ഡോ. മിനി ജോൺ, ഓമന ജേക്കബ്, വസുന്ധര സന്തോഷ്, ഡോ. രാജലക്ഷ്മി, ശ്രീമതി ഷൈനി വർഗീസ്, സിന്ധു ശിവകുമാർ, വെറോണിക്ക ഷാജി, ജോയ്സ് വി. ചാക്കോ, നീര സെബാസ്റ്റിൻ, ശാന്തി ചാക്കോ, മേരി രാജൻ, രതി ഷാജി, പ്രിജി വി, ഗോപാല കൃഷ്ണൻ പി, ടോണി, രവി ചന്ദ്രൻ കെ, ചാർളി മാത്യു, ഷാജു ദേവസ്സി, മനോജ്, ദിനൂപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിവാഹജീവിതത്തിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെയും, പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേക നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും , ചടങ്ങിൽ അനുമോദിച്ചു.
ബെംഗളൂരു മലയാളി ഫോറം കുടുബാംഗങ്ങളുടെ വിവിധ കൾച്ചറൽ പരിപാടികൾ അവതരിപ്പിച്ചു. സമൂഹത്തിലെ സ്ത്രീ ശാക്തീകരണത്തിൻ്റെ തെളിവായിരുന്നു വനിതാ ദിനാഘോഷം. അടുത്ത ടേമിലേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പ്രഖ്യാപിച്ചു.