കേരളപ്പിറവി ദിനവും കര്‍ണാടക രാജ്യോത്സവവും ആചരിക്കുന്നതിൻ്റെ ഭാഗമായി, സാന്ത്വനം അന്നസാന്ദ്രപള്യയുടെ നേതൃത്വത്തിൽ സി.വി.രാമൻ ഗവൺമെന്റ് ആശുപത്രിയിൽ ഹംഗർ ഫീഡിങ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടി ആശുപത്രി സൂപ്രണ്ട് ഉദ്ഘാടനം ചെയ്തു.
സംഘടനാ ചെയർമാൻ സനൂപ്.പി, കൺവീനർ സുമേഷ്.എസ്.കെ, ട്രഷറർ സുന്ദരേശ്വരൻ, ജോയിന്റ് കൺവീനർ ദിനേശ് എം.കെ എന്നിവർ നേതൃത്വം നൽകി.