ഓസ്ട്രേലിയ്‌ക്കെതിരേ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.

മാർക്കസ് സ്റ്റോയിനസ് (64), ടിം ഡേവിഡ് (74) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഡേവിഡ് 38 പന്തിലാണ് 74 റൺസ് അടിച്ചുകൂട്ടിയത്. സ്റ്റോയിനസ് 39 പന്തുകൾ നേരിട്ട് 64 റൺസ് നേടി. 15 പന്തിൽ 26 റൺസ് നേടിയ മാത്യൂ ഷോട്ടും ഓസീസ് നിരയിൽ തിളങ്ങി.

ഓപ്പണർ ട്രാവിസ് ഹെഡ് (6), വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിഷ് (1), മിച്ചൽ മാർഷ് (11), മിച്ചൽ ഓവൻ (0), എന്നിവർക്ക് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി.

Related Posts