പയ്യാമ്പലത്ത കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാരാണെന്നാണ് വിവരം. രാവിലെ എട്ടംഗസംഘം കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേർ തിരയിൽപ്പെട്ടത്.

രണ്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസാധ്യത ഏറിയ ഭാഗത്താണ് ബാംഗ്ളൂർ സ്വദേശികൾ കടലിലിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെന്നും പക്ഷെ പലരും ഇത് ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാർ പറയുന്നു.

Related Posts