ഇന്നും സ്വര്‍ണ്ണ വിലയില്‍ വർദ്ധനവ്. പവന് 920 രൂപ ഉയര്‍ന്ന് 89,480 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 11,185 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവൻ്റെ വിലയില്‍ 11,840 രൂപയുടെ വര്‍ധനവ് ഉണ്ടായി.  റെക്കോഡ് നിരക്കിലാണ് സ്വർണ്ണത്തിൻ്റെ വ്യാപാരം പുരോഗമിക്കുന്നത്. യുഎസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണ്ണ വില ഉയരാൻ കാരണം.

Related Posts