ശബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച എ​സ്ഐ​ടി ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നാ​ളെ​യാ​യി​രി​ക്കും ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മാ​റ്റു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം തീ​രു​മാ​നമെടുക്കുക. അദ്ധേഹത്തിന്‍റെ ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ​ശേ​ഷം ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രും സെ​ന്‍​ട്ര​ൽ ജ​യി​ലി​ലെ ഡോ​ക്ട​ര്‍​മാ​രും പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​കും.

Related Posts