ബാംഗ്ലൂർ കേരളസമാജം കൊത്തന്നൂർ യൂണിറ്റ് ക്രിസ്‌തുമസ്‌ ന്യൂ ഇയർ പരിപാടി – സ്നേഹ സംഗമം സംഘടിപ്പിച്ചു.

സ്നേഹ സംഗമം മുൻ മന്ത്രി അരവിന്ദ് ലിംബാവലി ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ജെയ്‌സൺ ലുക്കോസ് അദ്ധ്യക്ഷത വഹിച്ച സ്നേഹസംഗമം പരിപാടിയിൽ സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ഫാദർ ഇരുദരാജ്, ഫാദർ മാത്യു വഴപ്പറമ്പിൽ, പ്രസാദ് പി വി (ഇന്ദിരാഗർ കോളേജ് ഓഫ് നഴ്സിംഗ്), എന്നിവർ സംസാരിച്ചു. ട്രഷറര്‍ ജോർജ് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, ഓർഗനൈസിങ് സെക്രട്ടറി വിനു ജി, കൾച്ചറൽ സെക്രട്ടറി വി മുരളീധരൻ, രക്ഷധികാരി തോമസ് പയ്യപ്പള്ളി, യൂണിറ്റ് ജോയിന്റ് കൺവീണർമാരായ രാജേഷ് കെ ബി, അഗസ്റ്റിൻ കെ ഡി, ഫൈനാൻസ് കൺവീനർ, ക്യാപ്റ്റൻ ശങ്കർ ദാസ്, ബിനോയ്‌ ഫ്രാൻസിസ്, ജോയ് കോയിക്കര, ശ്രീകാന്ത്, ഷിനോജ് ജോസഫ്, പോൾ ഫ്രാൻസിസ്, ബിബി ഫിലിപ്പ്, പിള്ള സാർ, ഷിമ്മി ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ബിനോയ്‌ സ്കറിയ, സ്വാഗതവും ജോയിന്റ് കൺവീനർ സിന്റോ പി സിംലാസ് നന്ദിയും പറഞ്ഞു.

ഇന്റർ സോൺ വടം വലി, ശിങ്കാരിമേളം, കലാപരിപാടികൾ സെവൻസ്‌ രാഗാസ്‌ അവതരിപ്പിച്ച ഗാനസന്ധ്യ, സ്നേഹവിരുന്ന് എന്നിവ നടന്നു.

Related Posts