ഇന്നും നിയമസഭയിൽ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധ ബഹളം. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സ്വർണ്ണപ്പാളി വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്ര‌തിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. തിങ്കളാഴ്ചയാണ് രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞതെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു.

അതേസമയം, സർക്കാ൪ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പ്ലക്കാർഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്രതിഷേധിച്ചതോടെ ചോദ്യോത്തരവേള റദ്ദാക്കി.

Related Posts