ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടപടിക്രമങ്ങൾ കടുപ്പിച്ച് ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കരുതുന്ന ജയശ്രീ, കല്‍പേഷ് തുടങ്ങിയവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി നോട്ടീസ് അയക്കും. ഉണ്ണികൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയക്കുന്നത്. മിനുട്സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍.
സ്വര്‍ണ്ണം അടങ്ങിയ കവര്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്ധന് നല്‍കിയത് കല്‍പേഷായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കള്‍ റെയ്ഡിന് പിന്നാലെ ഇഡി മരവിപ്പിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് നടന് ജയറാമിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.