ആഗോള അയ്യപ്പസംഗമവേദിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് തമിഴ്‌നാട് മ ന്ത്രി പളനിവേൽ ത്യാഗരാജൻ. പളനിവേൽ ത്യാഗരാജൻ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അദ്ദേഹത്തിൻ്റെ അതൃപ്‌തിക്ക് ഇടയാക്കിയത്. തന്നെ മറികടന്ന് മറ്റുള്ളവരെ വിളിച്ചതോടെ മന്ത്രി വേദിയിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിലാണ് അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചത്.
സമ്മേളനത്തിൽ സംസാരിക്കേണ്ട രണ്ട് അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ത്യാഗരാജന് മുന്നേ ഇവരെ സംസാരിക്കാൻ ക്ഷണിച്ചതെന്ന് സംഘാടക ർ പറഞ്ഞു.

പിന്നാലെ ദേവസ്വം അധികൃതർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ പളനിവേൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് സദസിനോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Related Posts