കേരളത്തിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

കഴിഞ്ഞ ദിവസമാണ് കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഇന്നലെ സാമ്പിളുകൾ എടുത്തിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്‌ക ജരം ബാധിച്ച് പത്ത് പേരാണ് ചികിത്സയിലുള്ളത്. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ല.

Related Posts