ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ദീഖ് (44) ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പരേതനായ കാസിമിൻ്റെയും ആയിഷയുടെയും മകനാണ്. കെഎംസിസി നേതാവും യൂത്ത്‌ലീഗ് പുതുച്ചേരി സംസ്ഥാന മുൻ സെക്രട്ടറിയുമായിരുന്നു. ബെംഗളൂരു എഐകെഎംസിസിയുടെയും സമസ്‌തയുടെയും സജീവ പ്രവർത്തകനുമാണ്. പള്ളൂർ സിഎച്ച് സെന്റ്റർ ജോയിൻ്റ് സെക്രട്ടറിയായിരുന്നു.

ഭാര്യ : നാദിറ
മകൾ : ദുഹ.

സഹോദരങ്ങൾ: ഷംസീർ, സഫീർ (ദുബായ്), പരേതനായ ഷമ്മാസ്.

കബറടക്കം ഇന്ന് 7ന് ഗ്രാമത്തി ജുമമസ്ജിദിൽ നടക്കും.

Related Posts