മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ കടുത്ത നിലപാടുമായി എൽ ഡി എഫ്. മന്ത്രിസ്ഥാനം രാജിവെക്കാൻ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി മുതിർന്ന നേതാക്കളുമായി വിഷയത്തിൽ ആശയവിനിമയം നടത്തി. ഭാര്യ ഉന്നയിച്ച പരാതിയിൽ സംരക്ഷണത്തിനും ന്യായീകരണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് എല്ലാ നേതാക്കൾ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ മകളെ വിവരങ്ങൾ അറിയിച്ചെന്ന് ഗണേഷിൻ്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതൽ ഗൗരവമാക്കിയിട്ടുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.