മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. വീണാ ജോർജും കുടുംബാംഗങ്ങളും നിസാര പരിക്കുകളോടെ രക്ഷപെട്ടു. കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
പത്തനംതിട്ടയിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ കൊല്ലം മടത്തറക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു.