മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

നേരത്തെ പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, വഞ്ചിയൂർ കോടതി എന്നിവ ബോംബ് വച്ച് തകർക്കുമെന്നും ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശം തുടർച്ചയായി വരുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.

Related Posts