മസാല ബോണ്ടിലെ ഇഡി നോട്ടീസ് മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്‌പ എടുത്തത്. അന്നത്തെ ധനകാര്യ മന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്‌തത്. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീർക്കണം.-വി.ഡി. സതീശൻ.പറഞ്ഞു.

9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്നും പണം കടമെടുക്കുകയാണ് ചെയ്‌തത്‌. ഇത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടിൽ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന കമ്പനിയിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്. ഇതിനു പിന്നിൽ ധാരാളം ദുരൂഹതകളുണ്ടെന്നും വി.ഡി. സതീശൻ.പറഞ്ഞു.

Related Posts