അമീബിക് മസ്‌തിഷ്കജ്വര ബാധയേറ്റ് ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധയേറ്റത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

യുവാവിന് ആലപ്പുഴ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവാവ് ആലപ്പുഴയിൽ ജോലി ചെയ്തിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

Related Posts