തിരുവനന്തപുരം ആറ്റിങ്ങലില്‍ വീടിനു മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി (87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള കെഎസ്ഇബി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് അപകടം എന്നാണ് നിഗമനം. കയ്യില്‍ ഇലക്ട്രിക്ക് ലൈന്‍ കുരുങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം.

ലീലാമണി ശനിയാഴ്ച വൈകുന്നേരത്തോടെ സമീപത്തെ ഇലക്ട്രിഷ്യന്‍റെ വീട്ടില്‍ ചെന്ന് വീട്ടില്‍ വൈദ്യുതിയില്ലെന്ന് അറിയിച്ചിരുന്നു. ഇലക്ട്രിഷന്‍ ഇത് പ്രകാരം രാവിലെ വീട്ടിലെത്തിയപ്പോഴാണ് ലീലാമണിയെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും ലീലാമണിയും മാത്രമാണ് വീട്ടില്‍ ഉള്ളത്. വീട്ടിനുള്ളില്‍ മകളെ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയിരിക്കുന്നത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Posts