‘അമ്മ’യിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. നാളെ വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
സിനിമയ്ക്ക് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനം കൊടുക്കുമെന്നും സിനിമാ മേഖലയുമായി ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യാന്‍ പറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സാംസ്കാരികമന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ ഒരു സിനിമാ പോളിസിയും ശേഷം ഒരു സിനിമാ നയവും രൂപീകരിച്ചു. ആ നയം അടക്കം പരിശോധിക്കുമെന്നും നിലവിലുള്ള നയം പര്യാപ്തമാണോ ഇല്ലയോ എന്നുള്ളത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.