ശതോത്തര റൂബി ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന ദീപിക എക്സ‌ലൻസ് അവാർഡ് ഷൈജു കെ ജോർജിന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ സമ്മാനിച്ചു.

ബാംഗളൂരിലെ കലാകൈരളി അടക്കമുള്ള നിരവധി മലയാളി സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ഷൈ ജു.കെ.ജോർജ്ജ് ജി.കെ.റിയൽറ്റേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് വയനാട് പനമരം സ്വദേശിയാണ് ഷൈജു കെ. ജോർജ്ജ്. പ്രവാസലോകത്തെ ഒന്നുമില്ലായ്മ‌യിൽ
നിന്ന് അത്യധ്വാനത്തിലൂടെ സമൃദ്ധിയുടെ പടവുകൾ താണ്ടി നിറം കെടാത്ത നന്മകളെ നെഞ്ചോടു ചേർത്ത് മുന്നേറുന്ന ഷൈജു. കെ.ജോർജ്ജ് കഴിഞ്ഞ വർഷത്തെ ഡോ.എ.പി.ജെ.അബ്‌ദുൾ കലാം അവാർഡിനും അർഹനായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിലാകുന്നവർക്കും, ആശുപത്രി ചികിത്സ തേടി അലയുന്നവർക്കും, തലചായ്ക്കാൻ ഇടമില്ലാത്തവർക്കും സംശയ ലേശമെന്യ കയറിച്ചെല്ലാവുന്ന ഒരിടമാണ് ഷൈജുവിൻ്റെ സൗഹൃദ മനസ്സ്.

സ്വന്തം നാടായ വയനാട്ടിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഒരു തണലായി നിൽക്കുന്ന ഇദ്ദേഹം ബാംഗ്ളൂർ സഞ്ജയ് നഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ അദ്ധ്യക്ഷനായി അഞ്ചു വർഷം പ്രവർത്തിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന് ജീവവായു കണക്കാണ്. പ്രളയകാലത്തും, കോവിഡ് ദുരന്ത സമയത്തുമൊക്കെ സ്വയം ഏറ്റെടുത്ത ദുരിതാശ്വാസ ദൗത്യവുമായി പിറന്ന നാട്ടിൽ ഇദ്ദേഹം പലവുരു ഓടിയെത്തിയിട്ടുണ്ട്. ഇപ്പോഴും ഇടയ് ക്കിടെ ആ ഓട്ടം ഇദ്ദേഹം ആരോരുമറിയാതെ തുടരുന്നുമുണ്ട്.

ബാംഗ്ലൂരിൽ GK Realters എന്ന സ്ഥാപനം നടത്തിവരുന്ന ഇദ്ദേഹം കലാ സാഹിത്യാസ്വാദകനും നല്ലൊരു ഗായകനും കൂടിയാണ്. ഭാര്യ ഷൈനിക്കും, മക്കൾക്കുമൊപ്പം ബാംഗ്ളൂർ ഡോളർസ് കോളനി, ആർ.എം.വി സെക്കൻ്റ് സ്റ്റേജിൽ താമസിക്കുന്നു.

എറണാകുളം ഡിഡിഎൻഎംആർസി ചെയർമാൻ ഡോ.അജിത് ജോയി, കോവളം ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് സിഎംഡിഎസ്.രാജശേഖരൻ നായർ, ചീഫ് കൺസൾട്ടന്റ് ഇൻ ഓർത്തോപീഡിക്‌സ് ഡോ.ഒ.ടി. ജോർജ്, കോട്ടയം സെയിക് കൺസൾട്ടന്റ്റ് ചെയർമാൻ ജിബിൻ ബിനു ജോസഫ്, നവ ജീവൻ ട്രസ്റ്റി പി.യു.തോമസ്, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത്, ഓക്‌സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ.തോമസ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ, കടുത്തുരുത്തി സെൻ്റ കുര്യാക്കോസ് പബ്ലിക് സ്‌കൂൾ ഡയറക്ടർ ഫാ.ഡോ.ബിനോ ചേരിയിൽ ഒഎസ്ബി എന്നിവർക്കാണ് ഉപരാഷ്ട്രപതി ദീപിക എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചത്.

Related Posts