പൊതുസമൂഹത്തിൽ സ്നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാർദ്ധവും വളർത്തുന്നതിൽ പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് വലിയ പ്രചോദനമാണ് നൽകിയതെന്നും സ്വന്തം ജീവത്തിലൂടെ അദ്ദേഹം അത് പ്രയോഗവൽക്കരിച്ചെന്നും എം എം എ ജനറൽ സെക്ക്രട്ടറി ടി സി സിറാജുദ്ദിൻ പറഞ്ഞു. ആർ.സി പുരം ഖുവ്വത്തുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദരിദ്രരെയും അശരണരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് നബി [സ]നമ്മെ പഠിപ്പിച്ചു. നബിയുടെ ബാല്യം മക്കയിലെയും മദീനയിലെയും ജീവിതം സാമൂഹിക പരിഷ്ക്കാരങ്ങൾ എന്നിവ സർവ്വ മതക്കാർക്കും സ്വീകരിക്കാൻ പറ്റുന്നതാണെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച
മഹല്ല് ഖത്തീബ് ഇബ്രാഹിം ഖലീൽ ദാരിമി പറഞ്ഞു. ജനറൽ സെക്രട്ടറി പി എം അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും സി.എച്ച്.മജീദ് നന്ദിയും പറഞ്ഞു.
സയ്യിദ് അമീനുദ്ദിൻ സാഹിബ്, സാബിർ അഹ്‌മദ് ഖാൻ പ സയ്യിദ് തബ്രീസ്, അക്രം പാഷാ, ഷംസുദീൻ കൂടാളി, സുബൈർ കായക്കൊടി, ടി സി ഷബീർ, കബീർ ജയനഗർ എന്നിവർ അതിഥികളായി പങ്കെടുത്തു.
സിദ്ധീഖ് ഉസ്മാൻ, സി ടി കെ യൂസുഫ്, കെ കെ സലീം, സി എച്ച് മൻസൂർ, ജംഷിർ അലി എന്നിവർ സമ്മാനദാനം നിർവഹിച്ചു.