കേരള സമാജം (രജി.), മംഗളൂരുവിൻ്റെ 2025–2026 വർഷത്തെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 27-ന് സമാജം പ്രസിഡണ്ട് ടി.കെ.രാജൻ്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ സമാജം സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സമാജം സംഘടിപ്പിച്ച വിവിധ സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ട്രഷറർ പി.രാജൻ 2025–2026 വർഷത്തെ കണക്കുകളും ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും കണക്കുകളും പൊതുയോഗം ഏകകണ്ഠമായി അംഗീകരിച്ചു.
2026–2028 കാലയളവിലേക്കുള്ള ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരണാധികാരികൾ അവതരിപ്പിച്ചു. 2026–2028 കാലയളവിലേക്കുള്ള കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഔദ്യോഗികമായി തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി
ടി.കെ.രാജൻ (പ്രസിഡണ്ട്)
ടി.എ.അശോകൻ (വൈസ് പ്രസിഡണ്ട്)
കെ.വാസുദേവൻ (വൈസ് പ്രസിഡണ്ട്)
മാക്സിൻ സെബാസ്റ്റ്യൻ (സെക്രട്ടറി)
മുഹമ്മദ് ഹനീഫ് (ജോയിന്റ് സെക്രട്ടറി)
പി.രാജൻ (ട്രഷറർ)
മനോഹരൻ കെ (ലൈബ്രേറിയൻ)
എ.ജെ.കുമാർ, റോയ് ജോൺ, ദിനേശ് എം, രമേശ് കാപ്പിക്കാട്, വി.എം.സതീശൻ, മുരളി എച്ച്, നാരായണ എം, ബേബി വർഗീസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
പൊതുയോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ പുതിയ ഭരണസമിതിയെ അഭിനന്ദിക്കുകയും കേരള സമാജത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലയിലെ മലയാളി സമൂഹത്തിൻ്റെ ഐക്യത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
അംഗങ്ങൾ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും പ്രസിഡണ്ട് ടി.കെ.രാജൻ നന്ദി അറിയിച്ചു. കേരള സമാജത്തിൻ്റെ മഹത്തായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നിരവധി അംഗങ്ങൾ പങ്കെടുത്ത പൊതുയോഗം പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നുകൊണ്ട് സമാപിച്ചു.