ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിലെ കോമ്പൗണ്ട് ഇനത്തിൽ ഇന്ത്യയ്ക്ക് ഹാട്രിക് സ്വർണം. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിലും സ്വർണം നേടിയതോടെയാണ് ഇന്ത്യ മൂന്ന് സ്വർണത്തിലെത്തിയത്. ഫൈനലിൽ ചൈനയെ 238–237 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
കുശാൽ, സാഹിൽ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം പത്തായി.
നേരത്തെ മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിലും വനിതാ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. മിക്സഡ് ഫൈനലിൽ ചിക്കിത തനിപർത്തി–സാഹിൽ യാദവ് സഖ്യം ദക്ഷിണ കൊറിയൻ സഖ്യത്തെ തോൽപ്പിച്ചു. മത്സരം 157–157ന് സമനിലയായതിനെ തുടർന്ന് ഷൂട്ട് ഓഫിലൂടെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
വനിതാ കോമ്പൗണ്ട് ഫൈനലിൽ ചിക്കിത തനിപർത്തി, ജ്യോതി സുരേഖ വെണ്ണം, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ചൈനയെ 238–234ന് പരാജയപ്പെടുത്തി സ്വർണം നേടി.