നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപകടമരണത്തിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കോട്ടയം എം.എ.സി.ടി. ജഡ്ജി പ്രസൂൺ മോഹനാണ് നഷ്ടപരിഹാരം വിധിച്ചത്.

കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസാണ് തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് 1.77 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്.

2023 ജൂൺ 5ന് തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽനിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും പരുക്കേറ്റിരുന്നു.

Related Posts