ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സിൽ ഇന്ത്യയുടെ പി.വി.സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയിച്ചതോടെയാണ് പി.വി.സിന്ധു പ്രീക്വാർട്ടറിലെത്തിയത്.

വനിതാ സിംഗിൾസ് വിഭാഗത്തിൽ മലേഷ്യയുടെ ലെറ്റ്ഷാന കരുപതേവനെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-19, 21-15.

Related Posts