സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നത് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം ഇതിന് ഉദാഹരമാണെന്ന് എബിവിപി പ്രസ്താവനയില്‍ അറിയിച്ചു. പൊലീസിന് മുന്നില്‍ വച്ച് അമ്പതോളം വരുന്ന ‘പാര്‍ട്ടി ഗുണ്ടകള്‍’ അതിക്രൂരമായ അക്രമം അഴിച്ച് വിട്ടെന്ന് എബിവിപി പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തില്‍ പ്രതികളായ ‘ഗുണ്ടകളെ’ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് കേരള പൊലീസ്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Related Posts