ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 12.152 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ഒഡീഷയിലെ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് അറസ്റ്റിലായത്.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു.
സംഘത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ നാളായി പൊലീസ് രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു. തുടർന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായവരെ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.