കെ എൻ എസ്സ് എസ്സ് ദാസറഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിക്കുന്നു. സെപ്തംബർ 4ന് താലപ്പൊലിയുടേയും ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോടുകൂടി കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തിക്കൊണ്ട് ദാസറഹള്ളി സന്തോഷ് നഗർ 7th ക്രോസ്സിലുള്ള കെ എൻ എസ്സ് എസ്സ് ഓഫീസിൽ (മന്നം സദനം) നിന്നും വൈകിട്ട് 4 മണിക്ക് ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈൻ റോഡ് വഴി 7 മണിയോടുകൂടി ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ഉറിയടി, പ്രസാദവിതരണം എന്നിവയോടുകൂടി അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9731922233 (കൺവീനർ), 9448490488 (പ്രസിഡണ്ട്), 8714966136 (സെക്രട്ടറി) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

                                               ************

കെ എൻ എസ്സ് എസ്സ് എം എസ് നഗർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 4 ന് ചെണ്ടമേളത്തോടുകൂടി കുട്ടി കൃഷ്ണന്മാരയും രാധമാരെയും അണിയിച്ചൊരുക്കി ശോഭായാത്ര നടക്കും. എച്ച് ആർ ബി ആർ ലെയൗട്ടിലുള്ള ഓം ശക്തി അമ്പലത്തിൽനിന്ന് വൈകിട്ട് 4.30 ആരംഭിച്ച് 6 മണിയോടുകൂടി ബാനസവാഡി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയോടുകൂടി അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് 8050508826, 9902239368 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related Posts