ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ആഗോളതലത്തിൽ പത്തുലക്ഷം പേർ ഒരേസമയം ആലപിക്കുന്ന പരിപാടിയുടെ ഭാഗമായി ബാംഗ്ലൂർ ശ്രീനാരായണ സമിതിയിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഒക്ടോബർ 25ന് വൈകുന്നേരം 7.15നായിരുന്നു ആലാപനം.
ഗുരുദേവൻ്റെ ദർശനങ്ങളും മാനവിക സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സമിതി അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു.