കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിൻ്റെ ഒന്നാം വാർഷികവും പൊതുയോഗവും ബിൽമംഗല മുക്തിനാദേശ്വര ക്ഷേത്ര കൺവെൻഷൻ ഹാളിൽ വെച്ച് നടന്നു. ദാസറഹള്ളി കരയോഗം സെക്രട്ടറി വേണുഗോപാൽ ഭദ്ര ദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡണ്ട് ബിനുദാസ് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ആർ സതീഷ് കുമാർ, ബോർഡ് മെമ്പർ ഉണ്ണികൃഷ്ണൻ നായർ, ട്രഷറർ കലേഷ് ജി ബാബു, മഹിളാ വിഭാഗം പ്രസിഡണ്ട് മിനി നന്ദകുമാർ, യുവജനവിഭാഗം പ്രസിഡണ്ട് വൈശാഖ് എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾക്കു ശേഷം എസ്എസ്എൽസി, പി യു സി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. 2026 – 28 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.