സംഗീതലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന സംഗീതാചാര്യൻ ഇളയരാജ ജനുവരി 10ന് ബംഗളുരുവിൽ പ്രത്യേക സംഗീത കച്ചേരി അവതരിപ്പിക്കും. അക്ഷയ പാത്ര ഫൗണ്ടേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗീത പരിപാടി നടക്കുക. ‘ഇളയരാജ 50: എ ലെജൻഡറി മ്യൂസിക്കൽ ജേ ർണി’ എന്ന സംഗീത പരിപാടി മാതവാരയിലെ നൈസ് ഗ്രൗണ്ടിൽവച്ചാണ് നടക്കുകെ.

അക്ഷയപാത്ര ഫൗണ്ടേഷൻ്റെ ‘മ്യൂസിക് ഫോർ മീൽസ്’ എന്ന പദ്ധതിക്ക് പിന്തുണയുമായാണ് കച്ചേരി. സംഗീതപരിപാടികളിലൂടെ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ബോധവത്കരണമാണ് പദ്ധതിയുടെ ലക്ഷ്യം. 23,978 സ്‌കൂളുകളിലായി ദിവസവും ഏകദേശം 23.3 ലക്ഷം കുട്ടികൾക്ക് പോഷക സമ്യ ദ്ധമായ ഉച്ചഭക്ഷണം നൽകുന്നുണ്ടെന്ന് അക്ഷയ പാത്ര ഫൗണ്ടേഷൻ അറിയിച്ചു.

Related Posts