ശബരിമലയിൽ പുതുവർഷം മുതൽ ചോറ്, പരിപ്പ്. അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം, പപ്പടം, പായസം എന്നീ വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ വിളമ്പും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
സദ്യയുടെ ചുമതല ദേവസ്വം കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. ടെൻഡർ വിളിച്ചോ സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്പ്, എന്നിവ വഴിയോ വിഭവങ്ങൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. 2020 വരെ ചോറും കറികളും നൽകിയിരുന്നു. പിന്നീട് പുലാവ് ആണ് നൽകിയിരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു ഇത്.