എ​ല്ലാം വ​ർ​ഗീ​യ​തയ്ക്കും എ​തി​രാ​ണ് എ​ൽ​ഡി​എ​ഫ്. ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ലെന്നും മു​ന്‍​മ​ന്ത്രി​യും സി​പി​എം നേ​താ​വുമാ​യ ഡോ. ​ടി.​എ​ൻ. തോ​മ​സ് ഐ​സ​ക്ക്. ഞ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് മ​ത​നി​ര​പേ​ക്ഷ​ത നി​ല​പാ​ടാ​ണ്. വോ​ട്ടി​നു ​വേ​ണ്ടി വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ട് എ​ൽ​ഡി​എ​ഫി​നി​ല്ല.

എ​സ്ഡി​പി​ഐ വോ​ട്ട് ചെ​യ്യു​ന്ന​ത് വി​ക​സ​ന​ത്തി​നാ​യി​രി​ക്കും. എ​സ്ഡി​പി​ഐ എ​ന്തി​നാ​ണ് എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ത​രു​ന്ന​തെ​ന്ന് അ​വ​രോ​ട് ചോ​ദി​ക്ക​ണം. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യു​ന്നി​ല്ല തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടും വി​ക​സ​ന​വും ഇ​ട​തു​പ​ക്ഷം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കും. എ​ല്‍​ഡി​എ​ഫ് വോ​ട്ടു ചോ​ദി​ക്കു​ന്ന​ത് ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. അ​തി​നെ ആ​രു വേ​ണ​മെ​ങ്കി​ലും പി​ന്താ​ങ്ങി​യാ​ലും ആ ​വോ​ട്ടു വേ​ണ്ടെ​ന്ന് ഞ​ങ്ങ​ളാ​രും പ​റ​യി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക്ക് കൂട്ടിചേർത്തു.

Related Posts