ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് രാജി. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്.
ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഉടൻ തന്നെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുള്ള പ്രഖ്യാപനം വരുമെന്നും സൂചനകളുണ്ട്. നിലവിലെ ധാരണ പ്രകാരം ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവിയും ലഭിക്കും.
4 മാസം മാത്രമാണ് നിതീഷ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ അതികായന് ഉചിതമായ പടിയിറക്കം നൽകിയില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.