രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ; ഡീസലിനും പെട്രോളിനും അഞ്ചു രൂപ വരെ കൂടിയേക്കും
India
0 min read
5.1k

രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ; ഡീസലിനും പെട്രോളിനും അഞ്ചു രൂപ വരെ കൂടിയേക്കും

മെയ്‌ 2, 2026
0

രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ഡീസലിനും പെട്രോളിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ അൻപത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ ആഗോള അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധന, എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40–50

Continue Reading
കർണാടക ആർടിസി ജീവനക്കാർ മെയ് 20 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു
Karnataka
0 min read
5.5k

കർണാടക ആർടിസി ജീവനക്കാർ മെയ് 20 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു

മെയ്‌ 2, 2026
0

കർണാടക സർക്കാർ ഉറപ്പുകൾ നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു കർണാടക ആർടിസി ജീവനക്കാർ മെയ് 20 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളി യൂണിയനുകളുടെ സംയുക്ത കോഓർഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചയിൽ 1,785 കോടി രൂപയുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുമെന്നു നേരത്തെ ഉറപ്പു നൽകിയിരുന്നു. 2024 ജനുവരിയിൽ പ്രഖ്യാപിച്ച 25% വേതന വർധന നടപ്പിലാക്കാത്ത സാഹചര്യത്തിലാണു പണിമുടക്കിലേക്കു നീങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Continue Reading
പാചകവാതക വില വർധന: മെയ് 6ന് സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ഹോട്ടൽ ഉടമകള്‍
Kerala
1 min read
5.2k

പാചകവാതക വില വർധന: മെയ് 6ന് സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ഹോട്ടൽ ഉടമകള്‍

മെയ്‌ 2, 2026
0

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മെയ് ആറിന് കേരളത്തിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നിരിക്കുകയാണ്. ഇത് ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രവര്‍ത്തനച്ചെലവിൻ്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ

Continue Reading
ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്
World
0 min read
4.2k

ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്

മെയ്‌ 2, 2026
0

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. 1973ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം, കോൺഗ്രസിന്‍റെ അനുമതിയില്ലാതെ ഒരു പ്രസിഡണ്ടിനു 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. യുദ്ധം തുടരാൻ പാർലമെന്‍റിന്‍റെ (കോൺഗ്രസ്) അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്. ട്രംപ് കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്തിലാണ് സംഘർഷങ്ങൾ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്.

Continue Reading
അശ്ലീല ഗാനങ്ങൾക്ക് വിലക്കുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്
Karnataka
0 min read
4.6k

അശ്ലീല ഗാനങ്ങൾക്ക് വിലക്കുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്

മെയ്‌ 2, 2026
0

വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികളിൽ കുട്ടികൾ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കർണാടക സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ഇത്തരം നൃത്തങ്ങൾ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെയും ധാർമിക മൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാഭ്യാസത്തിൻ്റെ പവിത്രതക്ക് മങ്ങലേൽപിക്കുമെന്നും സർക്കുലറിൽ പറയുന്നു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കും നിർദേശം ബാധകമാണ്. വിദ്യാർഥികൾ അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ

Continue Reading
തിരുവനന്തപുരം നോർത്ത് പ്രതിദിന എക്സ്പ്രെസ്സ് ഇന്ന് മുതൽ 1.15നു പുറപ്പെടും
Karnataka
1 min read
4.9k

തിരുവനന്തപുരം നോർത്ത് പ്രതിദിന എക്സ്പ്രെസ്സ് ഇന്ന് മുതൽ 1.15നു പുറപ്പെടും

മെയ്‌ 2, 2026
0

മൈസൂരു-തിരുവനന്തപുരം നോർത്ത് പ്രതിദിന എക്സ്പ്രെസ്സ് (16315) ഇന്ന് മുതൽ മൈസൂരുവിൽ നിന്ന് അരമണിക്കൂർ വൈകി പുറപ്പെടും. നിലവിൽ 12.45നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.15നു പുറപ്പെടും. മൈസൂരുവിനും കെങ്കേരിക്കും ഇടയിലുള്ള സ്‌റ്റേഷനുകളിലെ സമയത്തിൽ മാറ്റമുണ്ടാകും. ബെംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്‌റ്റേഷനുകളിൽ പഴയ സമയക്രമം തന്നെ തുടരും. തിരുവനന്തപുരം നോർത്ത്- മൈസൂരു എക്സ്പ്രെൻ്റെ (16316) സമയത്തിലും മാറ്റം വരും. രാവിലെ 11.15ന് എത്തുന്ന ട്രെയിൻ ഇനി മുതൽ അരമണിക്കൂർ വൈകി 11.45നു

Continue Reading
രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്
Sports
0 min read
5.0k

രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്

മെയ്‌ 2, 2026
0

രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്. റോയൽസ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം ഡൽഹി 19.1 ഓവറിൽ മറികടന്നു. കെഎൽ രാഹുലും പാത്തും നിസ്സങ്കയും അർധ സെഞ്ച്വറി നേടി. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ നേടി ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന് പക്ഷെ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ പുറകെ

Continue Reading
പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്
India
0 min read
4.2k

പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്

മെയ്‌ 2, 2026
0

പശ്ചിമ ബംഗാളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ്. ഏപ്രിൽ 29ന് നടന്ന തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് വോട്ടെടുപ്പ് അസാധുവാക്കിയതിനാൽ ഇന്ന് ഈ 15 ബൂത്തുകളിൽ വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ബി.ജെ.പി. സി.പി.എം സ്ഥാനാർത്ഥികളുടെ ബട്ടണുകൾ ടേപ്പ്

Continue Reading