മൈസൂരു-തിരുവനന്തപുരം നോർത്ത് പ്രതിദിന എക്സ്പ്രെസ്സ് (16315) ഇന്ന് മുതൽ മൈസൂരുവിൽ നിന്ന് അരമണിക്കൂർ വൈകി പുറപ്പെടും. നിലവിൽ 12.45നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.15നു പുറപ്പെടും. മൈസൂരുവിനും കെങ്കേരിക്കും ഇടയിലുള്ള സ്‌റ്റേഷനുകളിലെ സമയത്തിൽ മാറ്റമുണ്ടാകും. ബെംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സ്‌റ്റേഷനുകളിൽ പഴയ സമയക്രമം തന്നെ തുടരും. തിരുവനന്തപുരം നോർത്ത്- മൈസൂരു എക്സ്പ്രെൻ്റെ (16316) സമയത്തിലും മാറ്റം വരും. രാവിലെ 11.15ന് എത്തുന്ന ട്രെയിൻ ഇനി മുതൽ അരമണിക്കൂർ വൈകി 11.45നു മാത്രമേ എത്തുകയുള്ളൂ.
മൈസൂരു- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16315) മൈസൂരു- ഉച്ചയ്ക്ക് 1.15 (12.45), മണ്ഡ്യ-1.55 (1.20), മദ്ദുർ -2.11 (1.37), 50 -2.26 (2.02), കെങ്കേരി-2.52 (2.29).
തിരുവനന്തപുരം- മൈസൂരു എക്‌സ്പ്രസ് (16316) കെഎസ്ആർ ബെംഗളൂരു-രാവിലെ 8.20 (8.15), കെങ്കേരി- 8.55 (8.44), രാമനഗര-9.24 (9.10), മദൂർ-9.49 (9.34), മണ്ഡ്യ -10.25 (9.51), മൈസൂരു -11.45 (11.15).