കർണാടക സർക്കാർ ഉറപ്പുകൾ നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു കർണാടക ആർടിസി ജീവനക്കാർ മെയ് 20 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളി യൂണിയനുകളുടെ സംയുക്ത കോഓർഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചയിൽ 1,785 കോടി രൂപയുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുമെന്നു നേരത്തെ ഉറപ്പു നൽകിയിരുന്നു. 2024 ജനുവരിയിൽ പ്രഖ്യാപിച്ച 25% വേതന വർധന നടപ്പിലാക്കാത്ത സാഹചര്യത്തിലാണു പണിമുടക്കിലേക്കു നീങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Related Posts