നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും അനധികൃത സ്വത്ത് സമ്പാദനവുമായി (ഡി.എ) ബന്ധപ്പെട്ട് കർണാടക ലോകായുക്ത റെയ്‌ഡ് നടത്തി. ഇന്നലെ രാവിലെയാണ് സംഭവം. പൊതുമരാമത്ത് വകുപ്പിലെ കർണാടക സ്റ്റേറ്റ് ഹൈവേ ഡെ വലപ്മെന്‍റ് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറും ചീഫ് എൻജിനിയറുമായ പുരുഷോത്തം ദാസ് ഹെഗ് ഡെ, ബെസ്കോം അസി. എ ക്സിക്യൂട്ടിവ്സിവിൽ എൻജിനീയർ ആർ.എച്ച്. അർജുൻ,

കെ.ആർ.ഇ.ഐ.എസ് സൂപ്പർ ഇൻ്റെണ്ടന്‍റ് എൻജിനീയർ എച്ച്.എം. ജനാർദൻ, ധാർവാഡ് ലാൻഡ് റെക്കോഡ്‌സ് അസി. ഡയറ ക്ടറുടെ ഓഫിസ് സർവേയർ സോമലിംഗപ്പ എന്നിവരുടെ വീടുകളിലും ഓഫിസിലുമാണ് റെയ്ഡ് നടന്നത്. ദാവങ്കര, ധാർവാഡ്, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെ ആരോപണവിധേയരായ സർക്കാർ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ ഒരേസമയമാണ് റെയ്ഡ് നടത്തിയത്.

Related Posts