തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും അറസ്റ്റിൽ. ചങ്ങനാശ്ശേരിയില്‍ നിന്നാണ് തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കേസില്‍ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും 2 പേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്.

ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണ സുബിനടക്കം 6 പേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരു പ്രതികൂടി ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

Related Posts