കേരളത്തിൽ മെയ് ആറ് വരെ വേനല്‍ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത
കേരളത്തിൽ മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍
പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ ജൂലായ് വരെയുള്ള സർവീസുകൾ റദ്ദാക്കുന്നു
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്ത് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു. ജൂലായ് വരെയുള്ള നൂറോളം സർവീസുകളാണ് റദ്ദ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു. യുദ്ധം കാരണം എയർ ഇന്ത്യക്ക് അനേകം അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വർദ്ധിക്കുകയും പ്രവർത്തന ചെലവ് വർദ്ധിക്കുകയും ചെയ്‌തിരുന്നു. ഈ കാരണങ്ങളാൽ ജൂലായ് വരെ
ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: നടപടിയുമായി കർണാടക സർക്കാർ
മൈസൂരിലെ ഹോസ്റ്റലുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവന്നത്. ഗ്ലോബൽ എഡ്യുക്കേഷണൽ കൺസൾട്ടൻസി എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മെസ്സിൽ പരിശോധന നടത്തി. മെസ്സിലെ സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതൽ
പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി
പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ എന്ന സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. മകൻ്റെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിൽ തൂക്കിയിട്ടെന്നും മകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. പണം എടുത്തില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ
വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. മരിച്ച റുഖിയ, ഷക്കീല, സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് സഹായധനം അനുവദിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. ഇൻഷുറൻസ് ഉളളവർക്ക്, അധിക തുക ചെലവായിട്ടുണ്ടെങ്കിൽ അതും മുഖ്യമന്ത്രിയുടെ
അമേരിക്കയിൽ വിമാനാപകടം; അഞ്ച് പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. സെസ്ന 421സി എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമുണ്ടായ അപകടത്തിൽ അമറില്ലോ പിക്കിൾബോൾ ക്ലബിലെ താരങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബ്ലാക് ബോക്സ് അടക്കം കണ്ടെത്തിയാലേ
ശരീരത്തിൽ മോർഫിൻ സാന്നിധ്യം; നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത
തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നൽകിയിട്ടുണ്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ
വോട്ടെണ്ണൽ തിങ്കളാഴ്ച; വിജയപ്രതീക്ഷയിൽ മുന്നണികൾ
കേരളം ആര് ഭരിക്കുമെന്ന് മറ്റന്നാൾ അറിയാം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും. എക്സിറ്റ് പോൾ ഫലങ്ങൾ എതിരാണെങ്കിലും ഭരണ തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എല്ലാ പ്രവചനങ്ങളിലും മുന്നിലെത്താനായത് യുഡിഎഫിൻ്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. `ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ
പഞ്ചാബിൽ രാഷ്ട്രീയ പോര് ; പഞ്ചാബ് മുഖ്യമന്ത്രി സഭയിലെത്തിയത് മദ്യപിച്ചെന്ന് ആരോപണം
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ആരോപണവുമായി സ്വാതി മലിവാൾ എംപി. ഭഗവന്ത് സിങ് മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച സ്വാതി മലിവാൾ. എഎപിയുടെ രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ പോർമുഖം തുറന്ന് സ്വാതി മലിവാൾ രംഗത്തെത്തിയിരിക്കുന്നത്. ഭഗവന്ത് സിങ് പരിശോധനയ്ക്ക് തയ്യാറാകണമെന്നും ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുന്ന വീഡിയോ സഹിതം
ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു
ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമണത്തിനിരയായത്. അജ്ഞാതർ വെള്ളിയാഴ്‌ച രാവിലെ ആണ് ഓഫീസിന് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകി. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ